ഹേമ അസീസ് , അറിയണം ഈ അമ്മയെ ! കാരണം സമര്‍പ്പണത്തിന്റെ ത്യാഗത്തിന്റെ പര്യായമെന്ന് മാത്രമേ നമുക്ക് വിശേഷിപ്പിക്കുവാന്‍ കഴിയു .
രാജ്യത്തിനായി ഭര്‍ത്താവ് ജീവന് ബലി അര്‍പ്പിച്ചപ്പോഴും മകനെയും വളര്‍ത്തി പഠിപ്പിച്ച് പിതാവിന്റെ അതെ പാതയിലൂടെ നടത്തുകയായിരുന്നു ഈ അമ്മ ചെയ്തത് . എന്നാല്‍ ഈ അമ്മയ്ക്ക് തന്റെ മകനെയും നഷ്ടപ്പെടുകയായിരുന്നു .
മകനായ ഹനീഫുദ്ധിന് എട്ടുവയസ്സ് മാത്രമുള്ളപ്പോഴാണ് ഹേമയ്ക്ക് പട്ടാളക്കാരനായ ഭര്‍ത്താവിനെ നഷ്ടമാകുന്നത് . അന്ന് മുതല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഹേമയുടെ ചുമലിലായിരുന്നു . രാജ്യത്തിനായിട്ടുള്ള ഭര്‍ത്താവിന്റെ ബലിദാനത്തിന് പകരമായി സര്‍ക്കാര്‍ നല്കിയ പെട്രോള്‍ പമ്പ് സ്വീകരിക്കാതെ കുട്ടികളെ ശാസ്ത്രീയസംഗീതം പഠിപ്പിചായിരുന്നു കുടുംബം പുലര്‍ത്തിയത് . തന്റെ മകന് എന്നും നല്‍കിയിരുന്ന ഉപദേശം എന്ത് സംഭവിച്ചാലും ഒരാളുടെ മുന്‍പിലും കൈനീട്ടരുത് എന്നായിരുന്നു . സ്കൂളില്‍ നിന്നും ലഭിക്കുന്ന യൂണിഫോം പോലും ഈ അമ്മ വാങ്ങുവാന്‍ സമ്മതിച്ചിരുന്നില്ല . ആ അമ്മയ്ക്ക് അഭിമാനമാകും വിധം തന്നെയായിരുന്നു മകന് ഹനീഫുദ്ധിനും വളര്‍ന്നത് .
അച്ഛന്റെ അതെ പാത തന്നെയായിരുന്നു മകനും തിരഞ്ഞെടുത്തത് . സേവനത്തിനായി പട്ടാളത്തില്‍ പോകുമ്പോള്‍ അമ്മയുടെ ഉപദേശം “നിന്റെ ജീവന് വേണ്ടി മറ്റുള്ളവരുടെ ജീവന് ബലിനല്‍കരുത് “എന്നായിരുന്നു . ഇരുപത്തിയഞ്ചാം വയസ്സില്‍ ക്യാപ്റ്റന്‍ പദവിയിലെത്തിയ ഹനീഫുദ്ധിനേയും പിതാവിനെ തേടിയെത്തിയ അതെ വിധി തന്നെയായിരുന്നു .
കാര്‍ഗിലില്‍ നടന്ന വെടിവെയ്പ്പില്‍ ഹനീഫുദ്ധിന് ജീവന് നഷ്ടമായി . രൂക്ഷമായ വെടിവെയ്പ്പ് ദിവസങ്ങളോളം തുടര്‍ന്നതിനാല്‍ ഹനീഫുദ്ധിന്റെ മൃതദേഹം കണ്ടെത്തുക ശ്രമകരമായിരുന്നു . ഉന്നത ഉദ്യോഗസ്ഥന് മൃതദേഹം കണ്ടെത്താന്‍ അന്വേഷണസംഘത്തെ അയക്കാം എന്ന് പറഞ്ഞതിന് ഈ അമ്മയുടെ മറുപടി ” എന്റെ മരിച്ചു പോയ മകന് വേണ്ടി മറ്റൊരു മകന്റെ ജീവന് പണയംവെയ്ക്കേണ്ട ; എനിക്കവന്റെ ശരീരം കാണാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല ” എന്നായിരുന്നു .
ഒരു പട്ടാളമേധാവിയുടെ ഭാര്യ രചന ഭിഷ്ടാണ് ത്യാഗോജ്വലമായ സംഭവം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്
Discussion about this post