നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയായ വനിതാ മതിലില്‍ പങ്കെടുക്കാത്ത കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചതിന് പിന്നാലെ മലപ്പുറത്ത് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന ഭീഷണിയയുര്ന്നു വരുന്നു. അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പറയുന്ന വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിന് മുന്നില്‍ യു.ഡി.എഫ് പ്രതിഷേധവുമായെത്തിയിരുന്നു. കഴിഞ്ഞയാഴ്ച പങ്കെടുക്കാത്ത കുടുംബശ്രീകളുടെ പേര് തനിക്ക് വേണമെന്നും അവരെ പിരിച്ച് വിടുമെന്നും ചെയര്‍പേഴ്സണ്‍ പറയുന്ന ഓഡിയോ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് കൂടാതെ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
വനിതാ മതിലിന്റെ പേരില്‍ കുടുംബശ്രീയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ക്ഷേമ പെന്‍ഷനുകളില്‍ നിന്നും നിര്‍ബ്ബന്ധിത പിരിവ് നടക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്.
Discussion about this post