ഇടത് മുന്നണി വിപുലീകരണത്തില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വര്‍ഗ്ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇട് തമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ണ മേധാവിത്വമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നും വിഎസ് പറഞ്ഞു. നേരത്തെ വിഎസ് ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ എടുത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ശബരിമല വിഷയത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാമെന്ന ഇടത്പക്ഷ നിലപാടാണ് സുപ്രിം കോടതി സ്വീകരിച്ചത്. .കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയിലേക്ക് പോകില്ലെന്ന് നിലപാടുള്ളവരും, സ്ത്രീകള്‍ തങ്ങളുടെ ഭരണഘടന അവകാശം വിനിയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാധ്യതയാകും എന്നതില്‍ തര്‍ക്കമില്ലെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഐ.എന്‍.എല്‍, ജെ.ഡി.യു, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്(ബി) എന്നീ കക്ഷികളെ കൂടി ഉള്‍പ്പെടുത്തി ഇടത് മുന്നണി വിപൂലികരിച്ചിരുന്നു.
Discussion about this post