അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ ആരും തന്നെ മാന്യതയുള്ളവര്‍ അല്ലെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് . അയ്യപ്പന്റെ ജ്യോതിയാണെന്ന് തെറ്റിദ്ധരിച്ച് കുറച്ചു അയ്യപ്പഭക്തര്‍ പങ്കെടുത്തിട്ടുണ്ടാവും . മാന്യന്മാര് ആരും തന്നെ ജ്യോതിയില്‍ പങ്കെടുക്കാന്‍ ചെന്നിട്ടില്ലെന്ന് വിജയരാഘവന് പറഞ്ഞു .
” കഴിഞ്ഞ ദിവസം നടന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത പ്രമുഖരെല്ലാം നിരാശ ബാധിച്ചവരും അസംതൃപ്തരുമാണ് . പോലീസിലെ അസംതൃപ്തനാണ് സെന്‍കുമാര്‍ . കൊണ്ഗ്രെസ്സിലെ അസംതൃപ്തനാണ് ഡോ:രാധാകൃഷ്ണന് . പിന്നെ കുറെ ഹാര്‍ഡ്കോര്‍ ആര്.എസ്.എസ്ക്കാരും പങ്കെടുത്തു .
അയ്യപ്പ ജ്യോതിയാണെന്ന് തെറ്റിദ്ധരിച്ച് കുറച്ചു അയ്യപ്പഭക്തരും പങ്കെടുത്തിട്ടുണ്ടാകും . മാന്യന്മാര് ആരും ജ്യോതിക്ക് പോയില്ല . കേരളത്തിന്റെ സെകുലര്‍ മനസ്സ് അയ്യപ്പ ജ്യോതിയോടൊപ്പം പോയിട്ടില്ല ” വിജയരാഘവന് പറയുന്നു .
കൌമുദി ഫ്ലാഷിനു നല്കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ന്റെ പ്രതികരണം
Discussion about this post