വനിതാമതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച് ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കാന്‍ തീരുമാനം . ഇത് സംബന്ധിച്ച പ്രമേയം അടൂരില്‍ നടന്ന ബാലസംഘം സംസ്ഥാനസമ്മേളനത്തില്‍ പാസ്സാക്കി . വനിതാമതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ടാണ് ഇത്തരമൊരു പ്രമേയം പാസാക്കിയിരിക്കുന്നത് .
പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന്‍ ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു . എന്നാല്‍ ഇത് തള്ളുവാന്‍ മന്ത്രി ജി സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു . ആഗ്രഹമുള്ള കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ മുന്‍പന്തിയില്‍ കൊണ്ടുവരണം എന്നായിരുന്നു ആഹ്വാനം .
വനിതാമതിലിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നു ബാലവകാശ കമ്മിഷൻ അധ്യക്ഷൻ പി സുരേഷും പറഞ്ഞിരുന്നു .
Discussion about this post