കോഴിക്കോട്: ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകളും നിരീശ്വരവാദികളും വരേണ്ടതില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രന്‍പിള്ള. ശബരിമലയില്‍ നിരീശ്വരവാദികള്‍ പോകാന്‍ പാടില്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും. ദേവസ്വം മന്ത്രിയുടെ പ്രസ്താവന അതേ നിലയ്ക്ക് ഏറ്റുവാങ്ങാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്ന് വരും. മന്ത്രിയുടെ സമര്‍ദ്ദത്തിന്റെ ഭാഗമായി പറഞ്ഞത്. ശരിയായ ആശയ അടിത്തറയില്‍ നിന്നാകണം എന്നില്ല. കടകംപള്ളിയു ദേവസ്വ പ്രസിഡണ്ടുമെല്ലാം പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങേണ്ട കാര്യം ഇടതുമുന്നണിയ്ക്കില്ല, ചിലപ്പോള്‍ തിരുത്തേണ്ടി വരും. ശബരിമലയിലേക്ക് സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ സുപ്രീം കോടതി വിധിക്കെതിരാണ്. അങ്ങനെ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചക്കിടെയായിരുന്നു ചന്ദ്രന്‍പിള്ളയുടെ പ്രതികരണം.
https://www.facebook.com/mathrubhumidotcom/videos/350288062420346/
നേരത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയപ്പോള്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സര്‍ക്കാരിന് താല്പര്യമില്ലാത്തത് കൊണ്ടാണ് ശബരിമലയില്‍ യുവതികള്‍ കയറാത്തത് എന്നും മന്ത്രി പറഞ്ഞിരുന്നു. ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്നല്ല, സര്‍ക്കാരിന് താല്പര്യമില്ലാത്തത് കൊണ്ടാണ് യുവതികള്‍ ശബരിമലയിലേക്ക് കയറാത്തത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. യുവതി പ്രവേശനം വേണമെന്ന സിപിഎം നിലപാടിനും മുഖ്യമന്ത്രിയും പ്രസ്താവനക്കും വിരുദ്ധമാണ് കടകംപള്ളിയുടെ വാക്കുകളെന്നായിരുന്നു സിപിഎം അണികളുടെ പരാതി. മനീതി ആക്ടിവിസ്റ്റുകളെ മലകയറാന്‍ ക്ഷണിച്ച് എത്തിക്കുകയും പ്രതിഷേധത്തിന്റെ പേരില്‍ പോലിസ് മടക്കി അയക്കുകയും ചെയ്തത് നാടകമാണെന്ന് മന്ത്രി സമ്മതിക്കുകയാണോ എന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന ചോദ്യം
Discussion about this post