തിരുവനന്തപുരം: ഐഎസ് അനുകൂല സംഘടനകള്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഖ്വയ്ദയും കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നതായി ആശങ്ക. വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. സംഘതി വിവാദമയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോളേജ് മാനേജ്മെന്റ് നിലയുറപ്പിക്കുകയാണെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു..
വര്‍ക്കല ചവര്‍ക്കാട് സിഎച്ച്എംഎം കോളേജിലെ വിദ്യാര്‍ത്ഥികളാണ് അല്‍ ഖ്വയ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയത്. അല്‍ ഖ്വയ്ദയുടെ പതാകയും ഇവര്‍ ഉയര്‍ത്തിയെന്നാണ് ആരോപണം. കോളേജിലെ ശുചി മുറികളില്‍ നിരോധിത സംഘടനകള്‍ക്ക് അനുകൂലമായ വാക്കുകളും ബിന്‍ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്.
സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം പോലിസും ഗൗരവമായി എടുത്തിട്ടില്ല.
Discussion about this post