വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തെ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ.വി.കുമാര്‍ സര്‍ക്കുലര്‍ നല്‍കിയത്. പ്രളയം മൂലം അദ്ധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുപോലൊരു സര്‍ക്കുലര്‍ ഇറക്കിയതിനെതിരെ സംസ്ഥാനത്തെ അദ്ധ്യാപക സംഘനടകള്‍ രംഗത്ത് വന്നിട്ടുമുണ്ട്.
കേരളത്തിലെ നാല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമാണ് സര്‍ക്കുലര്‍ കോളേജുകളില്‍ നല്‍കിയിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി എന്ന പേരില്‍ നടത്തുന്ന വനിതാ മതില് പരിപാടിയില്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അദ്ധ്യയന ദിവസങ്ങള്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വനിതാ മതിലിന് വേണ്ടി ക്ലാസ് കളയാന്‍ സാധിക്കില്ലെന്നാണ് അദ്ധ്യാപക സംഘടനകളുടെ വാദം.
അതേസമയം ജനുവരി ഒന്നിന് സാങ്കേതിക സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുമുണ്ട്. വനിതാ മതിലിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങല്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
Discussion about this post