ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില് പരിപാടിക്ക് വേണ്ടി കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ജനുവരി 14ലേക്കാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. ദേശീയ പണിമുടക്കും അവധിയും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.
പരീക്ഷ സ്ഥിരം സമിതിയുടെ തീരുമാനപ്രകാരമാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. ഇതിന് മുന്‍പ് സാങ്കേതിക സര്‍വ്വകലാശാലയും ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും വനിതാ മതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പലുമാര്‍ക്ക് കത്തയച്ചിരുന്നു.
Discussion about this post