വനിതാ മതിലിനു എതിരെ വിമര്‍ശനവുമായി മാവോയിസ്റ്റ് ലഘുലേഖ. വഴിക്കടവിന് സമീപം മഞ്ചക്കോട്, വനിതാ മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചു . വനിതാമതിലെന്ന പേരില്‍ സിപിഎം പുതിയ പ്രഹസനത്തിനു ഒരുങ്ങുകയാണെന്നും . വനിതാമതില്‍ നവോത്ഥാന മതില്‍ അല്ലെന്നും മറിച്ച് വര്‍ഗീയ മതില്‍ ആണെന്നും ലഘുലേഖയില്‍ പറയുന്നു .
ലഘുലേഖയിലെ ഉള്ളടക്കം ഇങ്ങനെ
ബ്രാഹ്മണ്യ ഹിന്ദുത്വത്തോടുള്ള സിപിഎമ്മിന്റെ അവസരസേവ പുതിയ കാര്യമല്ല. കേരളം മുഴുവൻ മതിൽ കെട്ടാൻ സംഘടനാ ശേഷി ഉണ്ടായിട്ടും സർക്കാർ സംവിധാനവും കോടതിവിധിയും ഉണ്ടായിട്ടും അവിടെയെത്തിയ സ്ത്രീകൾക്ക് സംഘപരിവാരങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ കഴിയാത്തത് എന്തുകൊണ്ട്? കാലങ്ങളായി ഇവർ തുടരുന്ന ഹിന്ദുത്വ സേവയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കേരളത്തിലെ പുരോഗമന ജനത തിരിച്ചറിയണം. അവരുടെയെല്ലാം വർഗ-ജാതി താൽപര്യങ്ങൾ എന്തു മുഖംമൂടി ധരിച്ച് മറച്ചുവച്ചാലും ജനങ്ങൾ തിരിച്ചറിയും.
കഴിഞ്ഞ ദിവസം രാത്രി കണ്ണൂര്‍ അമ്പായത്തോടില്‍ തോക്കേന്തിയ മാവോയിസ്റ്റ് സംഘം എത്തിരുന്നു . മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. ഇവര്‍ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു . അതിനു ശേഷം ഇവര്‍ ലഘുലേഖ വിതരണം ചെയ്ത് വനത്തിലേക്ക് കടന്ന് കളഞ്ഞതും . സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് മലപ്പുറത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
വഴിക്കടവില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. മാവോയിസ്റ്റുകളെ കണ്ടെത്താനായി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിനകത്ത് ഉള്‍പ്പെടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.
Discussion about this post