കോട്ടയം പാത്താമുട്ടം ആംഗ്ലിക്കന്‍ പള്ളിയ്ക്കും കരോള്‍ സംഘത്തിനുമെതിരെ നടന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം പ്രതിഷേധാര്‍ഹമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രടറി ഉമ്മന്‍ചാണ്ടി . വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ കേരള പോലീസ് ദയനീയമായി പരാജയപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു .
” സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും സ്വന്തം വീടുകളിലേക്ക് പോലും പോകാൻ തയ്യാറാകാതെ ജനങ്ങൾ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനിൽക്കുകയാണ്. അക്രമത്തിനിരയായ പെൺകുട്ടികൾ പറയുന്ന അവരുടെ അനുഭവങ്ങൾ കേട്ടിട്ട് ഇത് കേരളത്തിൽ തന്നെയാണോ ഈ സംഭവങ്ങൾ നടന്നത് എന്ന് പോലും സംശയിച്ചു പോയി”
കൃത്രിമമായി രേഖയുണ്ടാക്കി പ്രതികള്‍ നിഷ്പ്രയാസം ജാമ്യത്തില്‍ ഇറങ്ങി . ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം . ഇതാണോ നിങ്ങള്‍ മുന്നോട്ടു വെക്കുന്ന നവോത്ഥാന പ്രവര്‍ത്തനവും ലക്ഷ്യമിടുന്ന സ്ത്രീ സുരക്ഷയുമെന്നു സര്‍ക്കാര്‍ മറുപടി പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ്മന്‍ചാണ്ടി ചോദിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും, സ്വന്തം വീടുകളിലേക്ക് പോലും പോകാൻ തയ്യാറാകാതെ ജനങ്ങൾ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനിൽക്കുകയാണ്. അക്രമത്തിനിരയായ പെൺകുട്ടികൾ പറയുന്ന അവരുടെ അനുഭവങ്ങൾ കേട്ടിട്ട് ഇത് കേരളത്തിൽ തന്നെയാണോ ഈ സംഭവങ്ങൾ നടന്നത് എന്ന് പോലും സംശയിച്ചു പോയി.
അക്രമം നടത്തുന്നതിനു മുൻപ് ആശുപത്രിയിലെത്തി അഡ്മിറ്റ് ആയി എന്ന് കൃത്രിമ രേഖയുണ്ടാക്കി പ്രതികൾ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി ഇതേപ്പറ്റി സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഇതിനുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടിയെടുക്കണം.
ഇതാണോ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നവോഥാന പ്രവർത്തനവും, നിങ്ങൾ ലക്ഷ്യമാക്കുന്ന സ്ത്രീസുരക്ഷയും എന്ന് വനിതാ മതിൽ തീർക്കുന്ന സർക്കാർ മറുപടി പറയണം.
ഈ അനീതിയിൽ പ്രതിഷേധിച്ച് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ബഹുജനങ്ങളുടെ പിന്തുണയോടെ പാത്താമുട്ടം ആംഗ്ലിക്കൽ പള്ളിയങ്കണത്തിൽ നിന്നും കോട്ടയം എസ് പി ഓഫീസിലേക്ക് ജനുവരി നാലിന് നടത്തുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കണം എന്നഭ്യർത്ഥിയ്ക്കുന്നു.
Discussion about this post