ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം ഉണ്ടാകില്ല . മാണിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ് പി ആര് സുകേശന് മാണിക്കെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് എഡിജിപി തള്ളിയ സാഹചര്യത്തിലാണിത്. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ശരിവച്ചു. കെഎം മാണി കോഴ ആവശ്യപ്പെട്ടതിനും വാങ്ങിയതിനും വേണ്ട തെളിവില്ല എന്നും കോഴപ്പണം കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടാക്കാട്ടിയാണ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്.
Discussion about this post