കോഴിക്കോട്: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ‘തേജസ്’ ദിനപത്രം ഇനി ഇറങ്ങില്ല. യില്ല. പത്രത്തിന്റെ അവസാനത്തെ കോപ്പി ഇന്ന് പുറത്തിറങ്ങി. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രം അടച്ചുപൂട്ടിയത്.
ഇന്ന് പുലര്‍ച്ചെ അവസാന കോപ്പിയുടെയും അച്ചടിപൂര്‍ത്തിയാക്കിയശേഷം പലജീവനക്കാരും മടങ്ങി. ഇരുന്നൂറോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവരില്‍ ചിലര്‍ക്ക് ഓണ്‍ലൈന്‍ എഡിഷനില്‍ ജോലി ലഭ്യമാകുമെന്നാണ് മാനേജ്മെന്റ പറയുന്നത്. എന്നാല്‍ ഇത് വളരെ കുറച്ച് പേര്‍ക്കാണ്. പത്രം അടച്ചപൂട്ടുന്ന കാര്യം രണ്ട് മാസം മുന്‍പു തന്നെ ജീവനക്കാരെ അറിയിച്ചിരുന്നു.
തേജസ് ഇനി ഓണ്‍ലൈന്‍ എഡിഷന് മാത്രമായിരിക്കും ഉണ്ടാവുക.
Discussion about this post