ചരിത്രപരമായ നേട്ടത്തിലൂടെ ഇന്ത്യയിലെ വിദേശ നിക്ഷേപം ആദ്യമായി ചൈനയിലെക്കാള്‍ അധികമായി. അവസാനിക്കാറായ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 39.5 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചൈനയില്‍ ഇതേ കൊല്ലം 33 ബില്ല്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഉണ്ടായത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയെക്കാള്‍ 80 ശതമാനം അധികം വിദേശ നിക്ഷേപം ചൈനയില്‍ നടന്നിരുന്നു. ഈ വര്‍ഷം ഫ്ളിപ്കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ വാണിജ്യ ഭീമനെ വാള്‍മാര്‍ട്ട് വാങ്ങിയത് ഇന്ത്യയ്ക്ക് ഗുണകരമാവുകയായിരുന്നു. കൂടാതെ പണപ്പെരുപ്പ് കുറഞ്ഞതും നിക്ഷേപം കൂടാന്‍ കാരണമായി. അതേസമയം യു.എസുമായുള്ള വ്യാപാര യുദ്ധമാണ് ചൈനയിലെ നിക്ഷേപം കുറയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ ഇന്ത്യയുടെ പ്രകടനം 2019ലും തുടരുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
Discussion about this post