സൊഹറാബുദ്ദീന്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ സോണിയാ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റ് യുദ്ധം നടത്തുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2010ല്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്തുകൊണ്ട് അമിത് ഷായെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഷ്ട്രീയപരമായ ഗൂഢാലോചന കോണ്‍ഗ്രസ് നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
അധികാരം നേടാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍ കോണ്‍ഗ്രസിന് എതിര് നില്‍ക്കുന്നവരെ കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. അമിത് ഷായെ കുറ്റക്കാരനാക്കാന്‍ സി.ബി.ഐ തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന കോടതിയുടെ നിരീക്ഷണത്തെയും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ‘ആരും സൊഹറാബുദ്ദീനെ കൊന്നില്ല’ എന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയെ വെളിപ്പെടുത്തുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post