ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാദത്തെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.
സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നവരാണെന്നും ശബരിമലയെ തകര്‍ക്കുക എന്നത് അവരുടെ ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദര്‍ശനം നടത്തിയെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെന്നും ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇതിനെപ്പറ്റി മറുപടി പറഞ്ഞതിന് ശേഷം മാത്രമെ ബി.ജെ.പി പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post