സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമല്ല എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പോലിസെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്. ദേവസ്വം ജീവനക്കാരും, മാധ്യമങ്ങളും കയറുന്ന വടക്കെ നടയിലെ ഗേറ്റിലൂടെ യുവതികളെ കയറ്റിയെങ്കില്‍ അത് ഉന്നതരറിയാതെ കഴിയില്ല എന്ന് ഉറപ്പാണ്. യുവതികളെ ഈ വഴി കയറ്റി വിടാന്‍ കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിരുന്നു എന്ന് വേണം അനുമാനിക്കാന്‍
ഇതുവഴി അകത്തി കയറുന്നതിന്റേത് ഉള്‍പ്പടെ ഉള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതിയില്ല. എന്നാല്‍ ആചാരലംഘനം നടത്തുന്ന ദൃശ്യങ്ങള്‍ പോലിസറിയാതെ എങ്ങനെ പകര്‍ത്തി എന്ന ചോദ്യം ഉയരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയില്ല എന്ന വാക്കുകള്‍ പുറത്തു വന്ന വീഡിയൊവില്‍ വ്യക്തമാണ്.
യുവതികളെ തൊഴിക്കുന്നതും വിഐപി ഗേറ്റിലൂടെയാണ്. ഇതിന് ആര് അനുമതി നല്കി എന്ന ചോദ്യവും ഉയരുന്നു. യുവതികള്‍ മലയിറങ്ങിയത് അയ്യപ്പഭക്തന്മാര് ഇറങ്ങാത്ത വഴിയിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്. ദേവസ്വ മന്ത്രിയേയും, ബോര്‍ഡ് പ്രസിഡണ്ടിനെയും, സന്നിധാനത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരെയും അറിയിക്കാതെ വളരെ തന്ത്രപരമായ നീക്കമാണ് ചിലര്‍ നടത്തിയത്. ഇത് ഉന്നതര്‍ അറിയാതെ നടക്കില്ല എന്നാണ് ഉയരുന്ന വിമര്‍ശനം.
Discussion about this post