ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ പോലീസ് പത്തനംതിട്ട ജില്ലയില്‍ നിന്നും പോലീസ് അതീവ രഹസ്യമായി മാറ്റി. ഇവര്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇരുവരെയും പത്തനംതിട്ട ജില്ലയില്‍ നിന്നും പോലീസ് മാറ്റിയിട്ടുണ്ട്.
രണ്ട് യുവതികളുടെയും വീടുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. അതേസമയം മലപ്പുറത്തെ അംഗാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ.
അതേസമയം ആചാരലംഘനം നടന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഭക്തജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.
Discussion about this post