മകരവിളക്കിന് മുന്നോടിയായി ദര്‍ശനത്തിനെത്തിയ ഭക്തരില്‍ പലതും ശബരിമലയില്‍ ആചാരലംഘനം നടന്ന വാര്‍ത്തയറിഞ്ഞ് ദര്‍ശനം നടത്താതെ പമ്പയില്‍ നിന്ന് മടങ്ങുന്നു. ഇനി മല കയറുന്നില്ലെന്ന് പറഞ്ഞാണ് പല ഭക്തരുടെയും മടക്കം.
നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു. ക്ഷേത്രത്തിനു മുന്‍പില്‍ മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചു.
നെയ്യാറ്റിന്‍കരയില്‍ നിന്നു കാല്‍നടയായി 200 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയ ബാബു, സുനില്‍, സുഭാഷ്, അനില്‍ എന്നീ തീര്‍ഥാടകരാണ് എരുമേലി ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചത്. യുവതികളുടെ പ്രവേശനം ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചെന്ന കാരണത്താലാണു മടക്കമെന്ന് ഇവര്‍ പറഞ്ഞു.
വിശ്വാസികളുടെ വികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ നടപടി ഏറെ വേദനയുണ്ടാക്കിയതായി ഭക്തന്‍ പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ജീവന്‍ കൊടുക്കാന്‍ തയ്യാറാണ്. തലയില്‍ മുണ്ടിട്ട് യുവതികളെ ശബരിമല ദര്‍ശനത്തിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും ഭക്തര്‍ പറയുന്നു.
ഇന്നു പുലര്‍ച്ചെയാണു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയില്‍ നടതുറന്നതിനു പിന്നാലെയായിരുന്നു ഇത്. യുവതീപ്രവേശം സ്ഥിരീകരിച്ചതിനു പിന്നാലെ ശബരിമല നടയടച്ചത് ശുദ്ധിക്രിയ നടത്തിയിരുന്നു.
Discussion about this post