ലോക്‌സഭയില്‍ റാഫേല്‍ ഇടപാടിനെപ്പറ്റി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് പണത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രമാണ് മനസ്സിലാകുന്നതെന്നും രാഷ്ട്ര സുരക്ഷയെപ്പറ്റി മനസ്സിലാകില്ലെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത് കൂടാതെ യുദ്ധ വിമാനങ്ങളെപ്പറ്റിയും കോണ്‍ഗ്രസിന് മനസ്സിലാകില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ ചെറുപ്പ കാലത്ത് ക്വത്‌റോച്ചിയുടെ മടിയില്‍ ഇരുന്ന് കളിക്കുകയായിരുന്നുവെന്നും ഇത് കൊണ്ട് രാഹുലിന് രാഷ്ട്ര സുരക്ഷയെപ്പറ്റി മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബോഫോഴ്‌സ് കരാറില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന പറയപ്പെടുന്ന വ്യക്തിയാണ് ക്വത്‌റോച്ചി. പ്രതിരോധ കരാറുകളില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുന്ന കമ്പനിയുടെ സാമ്പത്തികപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് കൈകടത്തിയിട്ടില്ലെങ്കില്‍ ആ കമ്പനികളെ കരാറില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്ന നിയമത്തെപ്പറ്റി കോണ്‍ഗ്രസിന് വ്യക്തമായ ധാരണയില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. റാഫേല്‍ കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിയായ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ ഏവിയേഷനാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
അതേസമയം ലോക്‌സഭയില്‍ സംസാരിച്ചുകൊണ്ടിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് നേരെ കോണ്‍ഗ്രസ് എം.പിയായ ഗുര്‍ജീത് സിംഗ് ഔജില ഒരു പേപ്പര്‍ പ്ലെയിന്‍ ഉണ്ടാക്കി വിട്ടിരുന്നു. ഇതില്‍ ലോക്‌സഭാ സ്പീക്കറായ സുമിത്ര മഹാജന്‍ എം.പിയെ ശകാരിക്കുകയുമുണ്ടായി.
Discussion about this post