ദേവസ്വം ബോര്‍ഡംഗമായ കെ.പി.ശങ്കര്‍ദാസും മകനും കോട്ടയം എസ്.പിയുമായ ഹരിശങ്കറും ചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷയും ശബരിമല കര്‍മ്മ സമിതി നേതാവുമായ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
ശബരിമലയിലെ സമാധാനം തകര്‍ക്കാനാണ് ഇരുവരും മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജിവെപ്പിക്കുമെന്നും അത് വരെ സമരം തുടരുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഭക്തരുടെ വികാരങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളത്തെ ഹര്‍ത്താലെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വരുമാനം എന്ത് ചെയ്യണമെന്ന് ഭക്തജനം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. ഇതുവരെ കാണിക്കയിടേണ്ടായെന്നാണ് പറഞ്ഞതെന്നും ഇനി മുതല്‍ വരുമാനം സര്‍ക്കാര്‍ എടുക്കേണ്ടായെന്നാണ് പറയുകയെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
Discussion about this post