മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ചൂണ്ടിക്കാട്ടി എ്രതിര് സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയിലെ കെ. സുരേന്ദ്രന് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്തരിച്ച മുസ്ലീം ലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന്റെ മകന് സുരേന്ദ്രന്റെ ഹരജിയില്കക്ഷി ചേര്‍ന്നു .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന് കോടതിയെ സമീപിച്ചത്. അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.
Discussion about this post