വനിതാമതിലില്‍ പങ്കെടുത്ത തിരുവനന്തപുരം കലക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച് കെ മുരളീധരന് എം.എല്‍.എ.
രാഷ്ട്രീയപരിപാടിയില്‍ ഐ.എ.എസ്സ്കാര്‍ക്ക് എന്താണ് കാര്യം ? സിപിഎം നേതാവ് വൃന്ദാകാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രസംഗിക്കുമ്പോള്‍ അത് കേട്ട് സന്തോഷിച്ചു ചിരിക്കാന്‍ വാസുകിയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നും മുരളീധരന് ചോദിച്ചു .
ജില്ലാ വികസനസമിതി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കളക്ടര്‍ പല കാരണങ്ങള്‍ പറഞ്ഞു ഒഴിയുമ്പോള്‍ മതിലില്‍ കൈകോര്‍ക്കാന്‍ സമയമുണ്ടെന്നും മുരളീധരന് കുറ്റപ്പെടുത്തി .
മതിലില്‍ പങ്കെടുത്ത കെ വാസുകി , ടി.വി അനുപമ , ഉഷ ടൈറ്റസ് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കുമെന്നും മുരളീധരന് പറഞ്ഞു .
Discussion about this post