ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്നും ആലിലേക്ക് തീ പടരുകയായിരുന്നു.
ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. തീപിടുത്തമുണ്ടായ ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിച്ച സമയത്ത് തീര്‍ത്ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷം തീര്‍ത്ഥാടകരെ വീണ്ടും കയറ്റി വിട്ടുതുടങ്ങി.
ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ദൃക്‌സാക്ഷികളായ ചില അയ്യപ്പ ഭക്തര്‍ പറഞ്ഞു. ഇപ്പോഴത്തെ ആചാരലംഘനവുമായി ബന്ധപ്പെടുത്തി അനിഷ്ടസംഭവമെന്ന വിലയിരുത്തലും ചിലര്‍ക്കുണ്ട്.
ശബരിമല പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴി 70 ദിവസം തുടര്‍ച്ചയായി കത്തിയിട്ടും, സമീപത്ത നില്‍ക്കുന്ന ആല്‍മരത്തിലെ ഇലകള്‍ കരിയാത്തത് വലിയ അത്ഭുതമാണെന്ന് ദേവസ്വത്തിന്റെ ശബരിമല വെബ്‌സൈറ്റിലെ ലേഖനം വ്യക്തമാക്കുന്നു. കടുത്ത ചൂടിലും പുത്തന്‍ ഇലകള്‍ തിണിര്‍ക്കുന്നതും അത്ഭുതമായി ചിത്രീകരിക്കുന്നു.
Sabarimala.kerala.gov.in എന്ന വെബ് സൈറ്റില്‍ വന്ന ലേഖനം
ആഴിയും ആലും പരസ്പരപൂരകമായി സന്നിധാനത്ത്
ഭഗവത് സന്നിധിയിലേക്കുള്ള വിശുദ്ധമായ 18 പടികള്‍ക്ക് ഇടംവലം പരസ്പരപൂരകമായിനില്‍ക്കുന്നു ആഴിയും ആലും. സന്നിധാനത്തെ പരിശുദ്ധപരിസ്ഥി തിയാക്കി മാറ്റുക എന്ന കര്‍മാണ് ഭഗവാന്‍ ഇവരെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭഗവാന്റെ ഇഷ്ടപ്രസാദമായ നെയ്യും കദളിപ്പഴവും മറ്റും നിറച്ച ഇരുമുടിക്കെട്ടും ശിരസിലേന്തി അയ്യപ്പശരണമന്ത്രങ്ങളുമായി പതിനെട്ടുപടികള്‍ ലക്ഷ്യമാക്കി നീളുന്ന ഭക്തനിരയ്ക്ക് ഇരുവശവും ഇവര്‍ നിഷിപ്തമായ കര്‍ം പുലര്‍ത്തി നില്‍ക്കുന്നു.
നെയ്യ് ഉടച്ചെടുത്ത ശേഷം അവശേഷിച്ച നാളികേരതുണ്ടുകള്‍ നിക്ഷേപിക്കാനുള്ള വെറും തീകുണ്ഠമല്ല ആഴി. തീര്‍ത്ഥാടനത്തിന് തുറക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പടിയിറങ്ങിവന്നു മേല്‍ശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഭക്തന്‍ ജീവാളഹാവായി കണക്കാക്കി കൊണ്ടുവരുന്ന പരിശുദ്ധനെയ്യ് വഹിച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്നിയാണ് ആഴി. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ ആകെ പരിശുദ്ധമാക്കുന്നു. രോഗാണുക്കളെ മുഴുവന്‍ ഇല്ലാതാക്കുന്നു. സര്‍രോഗസംഹാരി കൂടിയാണ് ആഴി.
ആല്‍മരദളങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രത്യേകത, അവയ്ക്ക് പ്രാണവായുവായ ഓക്‌സിജനെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങി ശരണം വിളികളുമായി കാനനപാതയിലെ കൊടുംകയറ്റം കയറി സന്നിധാനത്തെത്തുന്ന ഭക്തന് പ്രാണവായു മറ്റെന്തിനേക്കാളം ഏറ്റവും അത്യാവശ്യഘടകമാണ്. അയ്യപ്പന്റെ തൃപ്പാദങ്ങള്‍ പൂകാനെത്തുന്നവര്‍ക്ക് ശുദ്ധമായ ഓക്‌സിജന്‍ ആവോളം നല്‍കുകയാണ് ആല്‍മരം. ഇതുകൂടാതെ ആല്‍മര ഇലകള്‍ ചെറുതാണ്. ഇവ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ഇത്തരം നിരന്തരചലനമാണ് ജീവിതത്തിന്റെ തന്നെ അടിസ്ഥാന
ശബരിമലയില്‍ എവിടെ നോക്കിയാലും ചലനം വ്യത്യസ്തമായ താളക്രമത്തില്‍ നമുക്ക് കാണാനാകും. ആലിലകളുടെ ചലനത്തിന് സമാന്തരമായാണ് ഇത്തരം ചലനങ്ങള്‍ സംഭവിക്കുന്നതെന്നാണ് വിശ്വാസം. ഇതിനെക്കാളുപരി ആലിലയുടെ ആകൃതി മറ്റൊരു പ്രത്യേകതയാണ്. ഭൂമിയിലെ സര്‍ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്നമഹത് ചൈതന്യമാണ് സ്‌നേഹം.ജീവിതം നെയ്യുന്ന ഊടുംപാവുമാണ് സ്‌നേഹം. ആലിലയുടെ ആകൃതി ആഗോളസ്‌നേഹത്തിന്റെ ചിഹ്നമാണ്. ഇങ്ങനെ നിരവധി പ്രത്യേകതയുള്ള ആള്‍മരം സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് ശബരിമലയുടെ സൗഭാഗ്യവും അനുഗ്രഹവുമാണ്.
ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിന്റെ എഴുപത് ദിവസത്തിലധികം 24 മണിക്കൂറും അഗ്നിയുടെ കടുത്ത ചൂടേറ്റാണ് ആല്‍മരം നില്‍ക്കുന്നത്. ഇത്രയധികം ചുടേറ്റിട്ടും ആല്‍മരത്തിന്റെ ഇലകള്‍ കരിയുന്നില്ല എന്നുമാത്രമല്ല പുത്തന്‍ഇലകള്‍ തളിര്‍ക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതം. അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്ക് വഴിയില്‍ പ്രതിസന്ധികളൊന്നും പ്രശ്‌നമാകുന്നില്ല എന്നത് പോലെ തീയും ചൂടുമൊന്നും ആല്‍മരത്തിനും തന്റെ കര്‍മ്മം അനുഷ്ഠിക്കാന്‍ പ്രതിബന്ധമാകുന്നില്ല.
Discussion about this post