ശബരിമലയില്‍ ആചാരലംഘനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിയ്ക്ക് ഇന്ത്യയിലെ ഹിന്ദുമത ആചാര്യന്മാരുടെ പിന്തുണ. ഉത്തരകാശി ജഗത് ഗുരു ശങ്കരാചാര്യ രാമചന്ദ്ര ഉഭാരതി ഇന്നലെ ശബരിമല സന്ദര്‍ശിച്ചു. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ശക്തമായ പിന്തുണ അറിയിച്ചു.
ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ തന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ചില മന്ത്രിമാരും, തന്ത്രി രാജിവെക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെ തന്ത്രിക്ക് പിന്തുണയുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.
ശബരിമലയില്‍ യുവതിപ്രവേശനത്തെ തുടര്‍ന്ന് നടയടച്ചതില്‍ തന്ത്രിക്ക് പിഴവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഈ രംഗത്തു തന്നെയുള്ള പണ്ഡിതന്മാരാണെന്നും അല്ലാതെ വ്യാവഹാരിക നിയമങ്ങളാലോ അടുത്തിടെ എഴുതിയുണ്ടാക്കിയ ഭരണക്രമങ്ങള്‍ വച്ചോ അല്ലെന്നും വ്യക്തമാക്കി പ്രമുഖ താന്ത്രികാചാര്യന്‍ തിരുവല്ല കുഴിക്കാട്ടില്ലം വാസുദേവന്‍ ഭട്ടതിരി രംഗത്തെത്തി. ക്ഷേത്രഭരണത്തെ മാറ്റി നിറുത്തിയാല്‍ പ്രതിഷ്ഠയിലും ആചാരങ്ങളിലും അവസാനവാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post