ശബരിമലയിലെ യുവതി പ്രവേശനതിനെതിരെ വിമര്‍ശനവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി.ആചാരങ്ങള്‍ക്ക് വിലനല്കണമെന്നും പെണ്‍കുട്ടികള്‍ ശബരിമലയിലേക്ക് പോകുന്നത് അവസാനിപ്പിക്കണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി കുറിച്ചു . ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും വീഡിയോ ഉള്‍പ്പെടുത്തിയാണ് തന്റെ വിമര്‍ശനം ശ്രീ റെഡ്ഡി പങ്കുവെച്ചത് .
ക്ഷേത്രാചാരങ്ങള്‍ക്ക് വിലനല്കണം . ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത് അവസാനിപ്പിക്കണം . ഹിന്ദുത്വത്തെ സംരക്ഷിക്കണം . മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക . ദൈവത്തിനെതിരെ അഹിതമായി എന്തേലും പ്രവര്‍ത്തി നമ്മുടെ ഭാഗത്ത് നിന്നുമുണ്ടായാല്‍ നമുക്കത് ദോഷമാണ് . ഇത് പെണ്‍കുട്ടികളുടെ ഭാവിയ്ക്ക് ദോഷം ചെയ്യും
ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
Discussion about this post