ഡല്‍ഹി : ശബരിമല വിഷയത്തില്‍ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി സംഘത്തെ ബുദ്ധിയില്ലാത്തവര്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ബുദ്ധിയുള്ളവരും വിദ്യാ സമ്പന്നരും ശബരിമലയില്‍ യുവതി പ്രവേശനം ആഗ്രഹിക്കുന്നുവെന്ന കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേരയുടെ വാക്കുകളാണ് കോണ്‍ഗ്രസ് കേരള ഘടകത്തെ നാണം കെടുത്തിയത്. സംഘര്‍ഷത്തിലൂടെയല്ല സമവായത്തിലൂടെയാണ് സുപ്രിം കോടതി വിധി നടക്കാക്കേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് പവന് ഖേര ഡല്‍ഹിയില്‍ പറഞ്ഞു. നേരത്തെ യുവതി പ്രവേശനത്തിനെതിരെ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എപിമാര്‍ പാര്‍ലമന്റില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ യുവതി പ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് വേണ്ടെന്നാണ് സോണിയഗാന്ധി കേരളത്തിലെ എംപിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശം.
ശബരിമല സ്ത്രീപ്രവേശനം തടയുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് സോണിയയും രാഹുലും എതിരാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നി. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുമാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഓര്‍ഡിനന്‍സിനെതിര് നില്‍ക്കുന്നത്. ഓര്‍ഡിനന്‍സ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കെപിസിസി നേതൃത്വത്തെ അറിയിച്ചുവെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം..
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം വന്നതിന് പിന്നാലെ അതുവരെ ഓര്‍ഡിനന്‍സിനായി മുറവിളി കൂട്ടിയ കേരള നേതാക്കള്‍ പിന്നീട് നിയമനിര്‍മ്മാണം എന്ന ആവശ്യം മാത്രമെ ഉന്നയിച്ചുള്ളു. വിശ്വാസ സംരക്ഷണത്തിനായി നിയമനിര്‍മ്മാണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി അറിയിച്ചത്. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് ദേശീയസംസ്ഥാന നേതൃത്വത്തിനിടയില്‍ ഭിന്നത പൊതുസമൂഹത്തിനിടയില്‍ കോണ്‍ഗ്രസിനെ നാണം കെടുത്തിയിരുന്നു.
കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടുകളാണ് പല സമയങ്ങളിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെ സോണിയ ഗാന്ധി താക്കീത് ചെയ്തിരുന്നു. ഇതും വിഷയത്തിലെ ഭിന്നത പ്രകടമാക്കുന്നതായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ വിശ്വസിക്കാനാവില്ല എന്ന നിലപാടാണ് എന്‍എസ്എസിനും ഉളളത്. ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക കേരളത്തിലെ നേതാക്കള്‍ക്കുണ്ട്.
Discussion about this post