സമൂഹമാദ്ധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഡിജിപി . സമൂഹമാദ്ധ്യമങ്ങളില്‍ ഹേയ്റ്റ് ക്യാമ്പൈന് , കമ്മ്യൂണല്‍ ക്യാംമ്പൈന്‍ എന്നിവ നടത്തുന്നവര്‍ക്ക് എതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .
ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങളും , വീഡിയോ ദൃശ്യങ്ങളും , ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍ വന്നതിനെതുടര്‍ന്നാണ് ഇത്തരമൊരു നീക്കം . ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് അതാത് ജില്ലകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യും .
ജനങ്ങള്‍ക്കിടയില്‍ ജാതി-മത-രാഷ്ട്രീയ സ്പര്‍ദ്ധ പരത്തുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്നു ഡിജിപി വ്യക്തമാക്കി . സമൂഹമാധ്യമങ്ങളില്‍ കൂടിയല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും .
Discussion about this post