തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചു. ഘോഷയാത്രക്കിടെ തിരുവാഭരണം നശിപ്പിക്കപെടാനോ തട്ടിയെടുക്കാനോ സാധ്യതയുണ്ടെന്നാണ് പന്തളം കൊട്ടാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരുവാഭരണ ഘോഷയാത്രക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ നിന്ന് എടുത്ത് ദേവസ്വം സൂക്ഷിക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു. സമാനമായ ആവശ്യവുമായി ചിലര്‍ ഹൈക്കോടതിയേും സമീപിച്ചു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളി. ആചാരങ്ങളില്‍ ഇടപെടാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. പന്തളം കൊട്ടാരത്തിനെതിരെ ചില കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരണം നടത്തിയിരുന്നു.
Discussion about this post