കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെങ്കില്‍ അത് അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. കെ.എസ്.ആര്‍.ടി.സി.യിലെ താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേപ്പറ്റിയുള്ള വാദത്തിനിടെ കെ.എസ്.ആര്‍.ടി.സി നാലായിരും കോടി രൂപയിലധികം നഷ്ടത്തിലാണെന്ന് കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ അറിയിച്ചു.
കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post