നിലയ്ക്കല്‍: വയസു തെളിയിക്കുന്ന രേഖയില്ലാത്തതിനാല്‍ വിദേശത്ത് നിന്ന് എത്തിയ തീര്‍ത്ഥാടകയെ നിലയ്ക്കലില്‍ പോലിസ് തടഞ്ഞു. ശ്രീലങ്കയില്‍ നിന്നെത്തിയ 70 അംഗ സംഘത്തിലെ തീര്‍ഥാടകയെ ആണ് മതിയായ രേഖകള്‍ ഇല്ലാഞ്ഞതിന്റെ പേരില്‍ പൊലീസ് തടഞ്ഞത്. മൂന്നു വര്‍ഷമായി തുടര്‍ച്ചയായി സന്നിധാനത്തു തൊഴുന്ന ഫോട്ടോ ഇവര്‍ പൊലീസിനെ കാണിച്ചു. എന്നാല്‍ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ കൈവശം ഇല്ലായിരുന്നു.
70 പേരുടെ സംഘത്തില്‍ ശ്രീലങ്ക, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണുള്ളത്. പ്രശ്നങ്ങളുണ്ടാക്കാന്‍ താല്പര്യമില്ലാത്തിനാല് പോകുന്നില്ലെന്നു തീര്‍ഥാടക സ്വമേധയാ പൊലീസിനെ അറിയിച്ചു. നേരത്തെ ശ്രീലങ്കയില്‍ നിന്നുള്ള യുവതിയെ ദര്‍ശനത്തിനായി മലകയറ്റിയ പോലിസ് നടപടിയെ ന്യായീകരിച്ച് തീര്‍ത്ഥാടകയുടെ വയസ് പരിശോധിക്കല്‍ പോലിസിന്റെ പണിയല്ലെന്നും, സുരക്ഷ നല്‍കലാണ് ജോലിയെന്നും ഡിജിപി പ്രതികരിച്ചിരുന്നു.
Discussion about this post