വര്‍ഗ്ഗീയ ലഹള ലക്ഷ്യമിട്ട് പള്ളി ആക്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷനും പോലിസും ഒത്തുകളിച്ചുവെന്ന് ആരോപണം. കോടതിയില്‍ അതുല്‍ദാസിന്റെ ജാമ്യാപേക്ഷ എത്തിയപ്പോള്‍ വര്‍ഗ്ഗീയ ലഹരള ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്ന് റിമാന്റ് റിപ്പോര്‍ട്ട് നല്കിയ പോലിസ് ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. പോലിസും പ്രോസിക്യൂഷനും ഒത്തു കളിച്ചതോടെ അതുല്‍ദാസിന് ജാമ്യം ലഭിച്ചു.
പുറത്തിറങ്ങിയ പ്രതിയ്ക്ക് സിപിഎം പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് സ്വീകരണം നല്കി. ഒരു ജാതിയും ഒരു മതമേ ഉള്ളു അത് കമ്മ്യൂണിസമാണെന്ന് അതുല്‍ദാസ് പറഞ്ഞു. വര്‍ഗ്ഗീയ കാലപം ലക്ഷ്യമിട്ട് പള്ളി ആക്രമിച്ച കേസിലെ പ്രതിക്ക് 48 മണിക്കൂറിനുള്ളില്‍ ജാമ്യം കിട്ടിയത് നാട്ടുകാരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിംലീഗ് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ഓഫിസിനെതിരെ എറിഞ്ഞ കല്ല പള്ളിയിലേക്ക് പോയി എന്ന വാദവും പൊളിഞ്ഞിരുന്നു.
റിമാന്റ് റിപ്പോര്‍ട്ട് എഴുതിയ എസ്ഐക്കെതിരെ മന്ത്രി ഇപി ജയരാജന് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് പ്രേരണയാലാണ് സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. പോലിസിനെ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
Discussion about this post