ഐ.സി.സിയുടെ ടെസ്റ്റ് അഗ്രഗേറ്റ് റെയ്റ്റിംഗ് പോയിന്റില്‍ മഹേന്ദ്ര സിംഗ് ധോണിയെ കടത്തിവെട്ടി ചരിത്രം കുറിച്ചിരിക്കുകയാണ് റിഷബ് പന്ത്. 673 ആണ് റിഷബ് പന്തിന്റെ പോയിന്റ്. ധോണിയുടേത് 662 പോയിന്റാണ്. ധോണിയുടേത് കൂടാതെ മുന്‍ ക്രിക്കറ്റ് താരം ഫറോക്ക് എന്‍ജിനീയറുടെ റെയ്റ്റിംഗും റിഷബ് പന്ത് കടത്തിവെട്ടി. 619 പോയിന്റാണ് ഫറോക്ക് എന്‍ജിനീയര്‍ക്കുള്ളത്.
ഇത് കൂടാതെ ടെസ്റ്റ് റാങ്കിംഗില്‍ 21 സ്ഥാനത്ത് നിന്നും 17 സ്ഥാനത്തേക്ക് പന്ത് കയറിയിട്ടുണ്ട്. ധോണി ഇതുവരെ നേടിയിട്ടുള്ളത് 19ാം സ്ഥാനമാണ്. ഓസ്‌ട്രേലിയെ പരാജയപ്പെടുത്തി ഇന്ത്യ നേടിയെടുത്ത ചരിത്ര വിജയത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടായിരുന്നു റിഷബ് പന്ത്.
അതേസമയം ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്താണ് എത്തി നില്‍ക്കുന്നത്. രവീന്ദ്ര ജഡേജ 57ാം സ്ഥാനത്തും മയങ്ക് അഗര്‍വാള്‍ 62ാം സ്ഥാനത്തുമാണുള്ളത്.
ടെസ്റ്റ് ടീമുകളുടെ ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയയാകട്ടെ അഞ്ചാം സ്ഥാനത്തുമാണ്.
Discussion about this post