സാമ്പത്തിക സംവരണത്തെ എതിര്‍ക്കേണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തള്ളി യുവ എംഎല്‍എ വി.ടി ബല്‍റാം. വിഷയത്തില്‍ സംവരണത്തെ എതിര്‍ക്കുന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ നിലപാടുകളെ പിന്തുണച്ച് അദ്ദേഹം ഫേസ്ബുക്കില്‍ രംഗത്തെത്തി. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ് എന്നാണ് ബല്‍റാമിന്റെ പരിദേവനം.
അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്ക്കും ഒരേ ശബ്ദമാണെന്നും ബല്‍റാം പറയുന്നു. ഇന്നലെ സാമ്പത്തിക സംവരണ ബില്ലിനെ കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണച്ചിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു.
ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും ബല്‍റാം പറയുന്നു.
ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്ന ഇടത് വിമര്‍ശനുവും ബല്‍റാം നടത്തുന്നുണ്ട്. നേരത്തെയും സാമ്പത്തീക സംവരണം ഭരണഘടന അട്ടിമറിയാണെന്ന വാദവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ന്യുനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് എന്ന നിലയിലാണ് കോണ്‍ഗ്രസ് അണികള്‍ തന്നെ ബല്‍റാമിന്റെ നിലപാടുകളെ കാണുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്ക്കും ഒരേ ശബ്ദം!!
ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു.
Discussion about this post