കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് 109 ദിവസം കഴിയുമ്പോഴാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്. കോട്ടയം ബാര്‍ ആസോസിയേഷന് അംഗമായ ജിതേഷ്.ജെ.ബാബുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ടുള്ള തീരുമാനത്തെ സിസ്റ്റര്‍ ലൂസി കളപ്പുര സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് വേഗത്തില്‍ തീര്‍ത്ത് കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമായി ഇതിനെ കാണുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
അതേസമയം ബിഷപ്പിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന് എഫ്.സി.സി (ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രഗേഷന്) വ്യക്തമാക്കി. സിസ്റ്റര്‍ ലൂസി കളപ്പുരയെ പള്ളിയിലെ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും എഫ്.സി.സി ഇന്ന് വിലക്കിയിരുന്നു.
Discussion about this post