കവി എസ്.കലേഷിന്റെ കവിത മോഷ്ടിച്ച് അസോസിയേഷന്റെ മാഗസിനില്‍ പ്രസിദ്ധീകരിച്ച അദ്ധ്യാപിക ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് ബയോയും കോപ്പിയടിയാണെന്ന വിവാദത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ദീപാ നിശാന്ത്. ബയോയില്‍ എഴുതുന്ന വരികളുടെ ശരിക്കുള്ള രചയിതാവ് ആരാണെന്ന് ഓര്‍ത്തിരിക്കണമെന്നില്ലെന്ന് ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു
‘പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ മഴയത്തു വേണം മടങ്ങാന്‍..’ എന്ന വരികളായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോയായി ഇട്ടത്. ഇത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന് എഴുതിയ കവിതയിലെ വരികളാണെന്നതായിരുന്നു ദീപക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണം.
എന്നാല്‍ ഫേസ്ബുക്കിലും വാട്സാപ്പിലും ബയോയായി ഇടുന്ന വരികളുടെ യഥാര്‍ത്ത് രചയിതാവ് ആരാണെന്ന് പലപ്പോഴും നമ്മള് തന്നെ ഓര്ത്തിരിക്കണമെന്നില്ലെന്നാണ് ദീപാ നിശാന്ത് പറഞ്ഞത്. ഈ വരികള്‍ ആദ്യമായി കേട്ടത് കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണെന്നും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നുവെന്നും ദീപാ നിശാന്ത് പറയുന്നു.
ബയോയുടെ രചിയിതാവിന്റെ പേര് ഓര്‍ത്തിരിക്കാത്തത് ക്രിമിനല്‍ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോര്‍ത്ത് സഹതമാപമുണ്ടെന്നും ദീപാ നിശാന്ത് പറയുന്നു.
ദീപയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
“പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ
മഴയത്തു വേണം മടങ്ങാൻ.. “
കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!
നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !!
[ ടീച്ചർ ‘ബയോ’ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ…. ധ്വജപ്രണാമം !!]
സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!
https://www.facebook.com/deepa.nisanth/posts/1052922041581158
Discussion about this post