കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെ അറസ്റ്റു ചെയ്ത സംഭവത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. ഇരട്ടത്താപ്പിന്റെ അപ്പോസ്തലന്മാര് എന്ന തലക്കെട്ടോടെ ഫേസിബുക്കിലൂടെയാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചരിക്കുന്നത്.
സംഭവത്തില്‍ പിണറായിക്ക് മുന്നില്‍ മുഖം മൂടാന്‍ പേടിയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനത്തിലായാലും മതി . കേരളം കാണട്ടെ നിങ്ങളുടെ തണ്ടെല്ലുറപ്പ്.ഇല്ലെങ്കില്‍ ദയവായി ജനങ്ങളോട് സമ്മതിക്കുക. നിങ്ങളൊന്നും നിഷ്പക്ഷരല്ലെന്ന് അവരും കൂടി മനസ്സിലാക്കിക്കോട്ടെ എന്നാണ് ഫേസ്ബുക്കിലൂടെ ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നത്.
മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. അതിനോട് യോജിക്കുന്ന പാര്‍ട്ടിയുമല്ല ബിജെപി. വ്യക്തിപരമായിത്തന്നെ അത്തരം ആക്രമണങ്ങളെ എന്നും വിമര്‍ശിച്ചിട്ടേ ഉള്ളൂ. വിവിധ വിഷയങ്ങളിലും സംഘര്‍ഷ മേഖലകളിലും നിര്‍ഭാഗ്യവശാല്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെടാറുണ്ട് എന്നത് സത്യമാണ്. ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനവും അതിനെ അനുകൂലിക്കാറുമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു .
https://www.facebook.com/psspillai/posts/1274215376052096?__xts__%5B0%5D=68.ARCcBA-5z4mLcCg1hjL2eiAU5ECZOGAKKxzCLu8zxHgPEBE63O9TZRMABCgqIyro5aaW-SO-gCxl0iqtnVSYs9CQqpPnCH-SXr6avDdBj-FnsREHIIFSjSj1Fy67Bi3KNYiUQm4TSjJIO3b-z-o0Yy1PcvqYQjdVzs-PviCk12pN-0OEozyhdT0R2a7_KZseSVBXfnaCVG2ticPVS47-h-Ybm9eLPZ9Swe8GY0s73SCCpmjJlRklsnipVmQ-fonNUvskGzyBkpXGrgSKclc-vSwe8gZ0e3RznQBFLTOi2VWTJ393Q7adqjPaTiCw1K-KOMhrwfVjFPuqYCmeZFiGGw&__tn__=-R
Discussion about this post