ട്രിപ്പോളി: അല്‍ ഖ്വയ്ദയുടെ പ്രമുഖ നേതാവും അള്‍ജീരിയ ഗ്യാസ് പ്ലാന്റ് തീവ്രവാദി ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രവുമായ മുക്താര്‍ ബെല്‍ മുക്താര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുക്താര്‍ കൊല്ലപ്പെട്ടതായി ലിബിയന്‍ സര്‍ക്കാരാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെയും മുക്താര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബെല്‍ മുക്താറിനെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് അമേരിക്ക പറഞ്ഞെങ്കിലും മുക്താര്‍ കൊല്ലപ്പെട്ടതായി അവര്‍ വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷന്റെ വിവരം സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പെന്റഗണ്‍ വ്യക്തമാക്കി.
അള്‍ജീരിയയില്‍ ജനിച്ച ബെല്‍മൊക്തര്‍ ഇസഌമിക് മാഗ്രബിലെ അല്‍ ഖ്വയ്ദയുടെ തലവനായിരുന്നു. പിന്നീട് സ്വന്തം നിലയ്ക്ക് തീവ്രവാദി സംഘടന രൂപീകരിച്ചു.
2013 ല്‍ ബ്രിട്ടനിലെ ആറു പേരും മൂന്ന് അമേരിക്കക്കാരും ഉള്‍പ്പെടെ 40 പേരുടെ മരണത്തിനിടയാക്കിയ അള്‍ജീരിയയിലെ അമെനാസ് ഗ്യാസ് പ്ലാന്റ് ആക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു.
Discussion about this post