കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിവസം ട്രെയിന്‍ തടയാന്‍ ആവേശത്തൊടെ ഇറങ്ങിയവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക മുട്ടന്‍ പണി. റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള ശക്തമായ നടപടിയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. കേരളത്തില്‍ തന്നെ ആയിരത്തിലധികം പേര്‍ക്കെതിരെ ആര്.പി.എഫ് കേസെടുത്തിട്ടുണ്ട്. പ്രമുഖ ട്രേഡ് യൂണിയനുകളിലെ നേതാക്കന്മാരും പട്ടികയിലുണ്ട്. സംസ്ഥാനത്ത് 32 കേസുകളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ക്ക് തടസം നിന്നു, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞു തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. വഇതിനായി റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളും, വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. പൊതുപണിമുടക്കിന്റെ ഭാഗമായി ട്രെയിനുകള്‍ തടയുമെന്ന് സമരാനുകൂലികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ സമരാനുകൂലികളെ കുടുക്കാന്‍ റെയില്‍വേ പൊലീസ് മൊബൈല്‍ കാമറയുള്‍പ്പടെയുള്ള മുന്‍കരുതല്‍ എടുത്തിരുന്നു. രണ്ട് വര്‍ഷം തടവും 2000 രൂപ പിഴയും ലഭിക്കുന്ന വകുപ്പുകളാണ് സമരക്കാര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.എക്സ് പ്രസ് ട്രെയിനുകള്‍ ഒരു നിമിഷം വൈകിയാല്‍ 400 രൂപയാണ് റെയില്‍വേക്ക് നഷ്ടമുണ്ടാകുക. ട്രെയിനുകള്‍ രണ്ട് ദിവസം വൈകിയതു മൂലമുള്ള ഭാരിച്ച നഷ്ടം വിലയിരുത്തി സമരക്കാരില്‍ നിന്നും പിഴയായി ഈടാക്കാനാണ് നീക്കം. ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടാറുണ്ട്. ഇത് പരിഹരിക്കാനും ഇത്തവണ ഇടപെടലുകള്‍ ഉണ്ടാകും.
പ്രതികളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. ഇതിനായി ഉടന്‍ നോട്ടീസ് അയച്ച് തുടങ്ങുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. നാല് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെങ്കിലും സ്റ്റേഷന് ജാമ്യം ലഭിക്കും
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 9.30ന് പാലരുവി എക്സ് പ്രസുമാണ് തടഞ്ഞത്. കളമശേരിയില്‍ ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ അമ്പത് പേര്‍ക്കെതിരെയും എറണാകുളം നോര്‍ത്തില്‍ 200 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. തൃപ്പൂണിത്തുറയില്‍ അമ്പത് പേര്‍ക്കെതിരെ കേസെടുത്തു. ട്രെയിന്‍ തടയില്ലെന്നും പ്ലാറ്റ് ഫോമില്‍ പ്രകടനം നടത്തി പിരിയുമെന്നും നേരത്തെ ട്രേഡ്യൂണിയന്‍ നേതാക്കളായ കെ ചന്ദ്രന് പിള്ളയും എളമരം കരീമും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. മുന്‍ ഉറപ്പ് ലംഘിച്ച് ട്രെയിന്‍ തടഞ്ഞതോടെ സമരക്കാര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post