കൊല്‍ക്കത്ത: ബിജെപിയെ റാലി പോലും നടത്താന്‍ സമ്മതിക്കാതെ പ്രതിഷേധമുയര്‍ത്തുന്ന മമത ബാനര്‍ജിയെ ഞെട്ടിച്ച് എംപിമാരും നേതാക്കന്മാരും കൂട്ടത്തോടെ ബിജെപിയിലേക്ക്. ആറ് തൃണമൂല്‍ എംപിമാര്‍ ബിജെപിയില്‍ ചേക്കറാന്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണുപ്പൂര്‍ എംപി സൗമിത്രയ്ക്കു പിന്നാലെ ഭോലാപ്പൂര്‍ എംപി അനുപം ഹസ്റയും ഉടന്‍ ബിജെപിയില്‍ ചേരും.
അര്‍പ്പിത ഘോഷ്, ശതാബ്ദി റോയി എന്നിവര്‍ പാര്‍ട്ടി വിടുന്നുവെന്നാണ് വാര്‍ത്തകള്‍.
മമതയുടെ അടുത്തയാളായിരുന്ന മുകുള്‍ റോയ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുകുള്‍ റോയിയാണ് ചരടുവിക്കുന്നത്. മമതയ്ക്ക് പിന്നില്‍ രണ്ടാമനായിരുന്ന മുകുള്‍ റോയിയെ അടര്‍ത്തിയെടുത്ത് ബിജെപി തന്ത്രം മമതയെ നിലംപരിശാക്കുമെന്നാണ് സൂചനകള്‍. പകുതിയോളം ലോകസഭ സീറ്റുകള്‍ ഇത്തവണ ബിജെപി കരസ്ഥമാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍.
ഈ മാസം 19ന് തൃണമൂല്‍ കൊല്‍ക്കത്തയില്‍ റാലിക്ക് ഒരുങ്ങുകയാണ്. ബിജെപി വിരുദ്ധര്‍ക്ക് ഒരു പൊതുവേദിയുണ്ടാക്കുകയാണ് ലക്ഷ്യം. തൃണമൂല്‍ പാര്‍ട്ടിയല്ല മമതയുടെ സ്വകാര്യ കമ്പനിയായിയെന്നാണ് സൗമിത്ര ഖാന് പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബങ്കൂറയില് ബിജെപി 234 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടിയിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ ഉയര്‍ത്തിക്കാട്ടാനുള്ള തൃണമൂല്‍ നേതാക്കളുടെ ശ്രമങ്ങള്‍ എംപിമാരും നേതാക്കളും പാര്‍ട്ടി വിടുന്നതോടെ പ്രതിരോധത്തിലാവും.
Discussion about this post