സി.ബി.ഐ തലപ്പത്ത് നിന്നും ആലോക് വര്‍മ്മയെ മാറ്റിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് ഏറ്റവും കൂടുതല്‍ വേവലാതിയുണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കരാറിലും മറ്റ് പ്രതിരോധ കരാറുകളിലും കോണ്‍ഗ്രസിന്റെ അഴിമതിയുടെ പങ്ക് വെളിച്ചത്താകുമെന്ന ഭയം രാഹുലിനെ അലട്ടുന്നുവെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍.നരസിംഗറാവു വിമര്‍ശിച്ചു.
സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കരാറിലെ അഴിമതി അന്വേഷിക്കുന്നത്. ചോദ്യം ചോദിക്കലിനിടെ രാഹുല്‍ ഗാന്ധിയെപ്പറ്റിയും സോണിയാ ഗാന്ധിയെപ്പറ്റിയും കൃസ്ത്യന്‍ മിഷേല്‍ പരാമര്‍ശം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കൂടാതെ റാഫേല്‍ ഇടപാടില്‍ റാഫേല്‍ കമ്പനിയുടെ എതിരാളി യൂറോഫൈറ്ററിന് വേണ്ടി കൃസ്ത്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന്റെ അഴിമതി പുറത്ത് വരാതിരിക്കാനാണ് ആലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് നിന്നും മാറ്റിയതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതി ജസ്റ്റിസ് എ.കെ.സിക്രിയുമടങ്ങുന്ന ഉന്നതാധികാര സമിതിയായിരുന്നു ആലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് നിന്നും മാറ്റിയത്.
Discussion about this post