ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ കൊല്‍ക്കത്തയിലെ ബറസത്ത് കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു .
2010-12 കാലയളവില്‍ 1.4 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നും ശാരദാഗ്രൂപ്പ് ഉടമ സുദിപ്ത സെന്നുമായി നളിനി ചിദംബരം ഗൂഢാലോചനനടത്തിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു .
2014 ല്‍ സുപ്രീംകോടതി ശാരദ ചിട്ടി തട്ടിപ്പ് കേസ് സിബിഐയ്ക്ക് മാറിയതിന് ശേഷമുള്ള ആറാമത്തെ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത് .
Discussion about this post