ശബരിമല യുവതി പ്രവേശന വിധിക്കെതിരെയുള്ള പുന: പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി നടപടികള്‍ വീഡിയൊ റെക്കോഡിംഗ് നടത്തമെന്ന ആവശ്യം സുപ്രിം കോടതിയില്‍. വാദം ഉള്‍പ്പടെയുള്ള നടപടികള്‍ വീഡിയൊവില്‍ പകര്‍ത്തണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജനുവരി 22നാണ് ഹര്‍ജി സുപ്രിം കോടതി വാദം കേള്‍ക്കുന്നത്. ഇതാദ്യമായാണ് ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിച്ച കേസ് തുറന്ന കോടതി വീണ്ടും പരിഗണിക്കുന്നത്.
അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ഏക വനിതാ ജഡ്ജ് ആയ ഇന്ദു മല്‍ഹോത്ര വിയോജന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിലെ വാദമുഖങ്ങളും കോടതി പുനപരിശോധനാ ഹര്‍ജിയില്‍ പരിഗണിക്കും. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയിലുള്ളത്.
National Ayyappa Devotees’ Association (NADA) files application in SC seeking video-recording&live-telecast of proceedings of review petitions challenging its verdict allowing entry of women of all ages into #SabarimalaTemple. Constitution bench to hear review petitions on Jan 22 pic.twitter.com/dqDwBDboPM
— ANI (@ANI) January 11, 2019
വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം പുതിയ ചീഫ് ജസ്‌ററിസ് രഞ്ജന്‍ ഗൊഗായ് ബഞ്ചില്‍ ഉള്‍പ്പെടും. ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.
മുകള്‍ റോത്തഗി, പരാശരന്‍ തുടങ്ങി പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര തന്നെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന വിശ്വസികള്‍ക്കായി വാദിക്കാനെത്തും.
Discussion about this post