യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ തുളസി ഗബാര്‍ഡ്. 2020ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തുളസി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഹൈന്ദവ വ്യക്തിയാണ് തുളസി ഗബാര്‍ഡ്. കൂടാതെ എലിസബത്ത് വാറന് ശേഷം ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യം വനിത കൂടിയായിരിക്കും തുളസി ഗബാര്‍ഡ്.
മത്സരിക്കുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളില്‍ നടത്തുമെന്ന് തുളസി അറിയിച്ചു. ജീവിതത്തിന്റെ തുടക്ക കാലത്തില്‍ തന്നെ ഹിന്ദു മതം സ്വീകരിച്ച ഗബാര്‍ഡിന് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഹിന്ദുക്കളുള്ളത്. ഇവര്‍ മിക്കവരും ഇന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ഇന്ത്യന്‍ വംശജരോ ആണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാകും തുളസി ഗബാര്‍ഡ്. ഇറാഖ് യുദ്ധത്തിന്റെ ഭാഗമായിരുന്നു തുളസി ഗബാര്‍ഡിന് 37 വയസ്സാണ് പ്രായം. നാല് തവണ യു.എസിലെ പ്രതിനിധികളുടെ ഹൗസില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് തുളസി ഗബാര്‍ഡ്.
2016ല്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെയായിരുന്നു തുളസി പിന്തുണച്ചിരുന്നത്. ഇതിന് പല കാരണങ്ങളുണ്ടെന്നും തുളസി വ്യക്തമാക്കുന്നു. അമേരിക്കന്‍ ജനത വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അതിനൊരു പരിഹാരം കാണുന്നതില്‍ താന്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തുളസി ഗബാര്‍ഡ് പറയുന്നു.
പന്ത്രണ്ടിലധികം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ 2020ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ഇതില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും മത്സരിക്കാന്‍ സാധ്യതയുണ്ട്.
Discussion about this post