ദോഹ: ഭക്ഷ്യവിഷബാധക്ക് കാരണമാവുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പാനീയമായ ടാങ് പിന്‍വലിച്ചു. ടാഗംില് ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ ഉണ്ടെന്ന ഖത്തര്‍ സുപ്രിം കണ്‍സിലിന്റെ പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് ടാംഗിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. വിശദ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അറബ് നാടുകളിലെയും പ്രവാസികളുടെയും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് ടാംഗ്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ടാംഗിന് വലിയ വിപണിയുണ്ട്.
കര്‍ശനമായ ആരോഗ്യപരിശോധനയുള്ള രാജ്യമാണ് ഖത്തര്‍.
Discussion about this post