ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് പ്രകാശ് രാജ് . 2019 തിരഞ്ഞെടുപ്പിലൂടെ ആര് അധികാരത്തിലെണം എന്നത് അമിത് ഷായല്ല , ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു.
ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണ് എങ്കില്‍ അടുത്ത 50 വര്‍ഷത്തേക്ക് ആര്‍ക്കും ഭരണത്തില്‍ നിന്നും ഇറക്കാന്‍ സാധിക്കില്ല എന്നുളള അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് തന്റെ അച്ഛന്റെ സ്വത്താണ് ഇന്ത്യ എന്നത് പോലെയാണ് അമിത് ഷായുടെ സംസാരമെന്ന പ്രകാശ് രാജിന്റെ പരാമര്‍ശം . കോഴിക്കോട് 4ാം കേരള സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ് .
ഈ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിന് ആണോ എന്ന് പ്രകാശ് രാജ് ചോദിച്ചു. പശുവിനും ഗോമൂത്രത്തിനും ചാണകത്തിനും വരെ അമിത പ്രാധാന്യം നല്കുന്ന നേതാക്കളുടെ തലയിലും ചാണകമാണ്. എന്തുകൊണ്ട് ഇവര്‍ മൂന്ന് നേരം ഗോമൂത്രം കുടിക്കുന്നില്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു.
Discussion about this post