മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന ബില്‍ നിയമമായതിനെത്തുടര്ന്ന് ജനുവരി 14 മുതല്‍ ഈ നിയമം നടപ്പാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ശനിയാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലില്‍ ഒപ്പിട്ടതോടെയാണ് ബില്‍ നിയമമായി മാറിയത്.
ഇതിന് മുന്‍പ് ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു. അതേസമയം ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും ബില്ലിനെതിരെയും കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ബില്‍ തിരക്കിട്ട് നടപ്പാക്കുന്നത് സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചൗഡ പറഞ്ഞു.
കേന്ദ്ര സര്‍വ്വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post