ഡല്‍ഹി:ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനോടനുബന്ധിച്ച് 2016 ഫെബ്രുവരി 9നാണ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെയായിരുന്നു ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 2016ല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കനയ്യ കുമാറിനും ഒമര്‍ ഖാലിദിനും എതിരായ കേസ് പട്യാല ാകോടതിയില്‍ ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കും.
അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് രാജ്യ ദ്രാഹക്കുറ്റം. സിപിഐ നേതാവ് ഡി രാജ, ആനി രാജ ദമ്പതികളുടെ മകള്‍ അപരാജിത, എഐഎസ്എഫ് നേതാവ് ഷെഹ്ല റാഷിദ് എന്നിവര്‍ കേസില്‍ പ്രതികളാണ്.
Shehla Rashid and CPI leader D Raja's daughter Aparajita Raja have also been named in the chargesheet filed in JNU sedition case along with Kanhaiya Kumar, Umar Khalid, Anirban Bhattacharya and others. https://t.co/K0AdUlWNE0
— ANI (@ANI) January 14, 2019
മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി പോലീസ് ആണ് കേസ് അന്വേഷിച്ചത്. രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ജെഎന്‍യും അഫ്‌സല്‍ ഗുരു അനുസ്മണം നടത്താനുള്ള അനുമതി വാങ്ങാത്തതിനാല്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കനയ്യകുമാറും കൂട്ടരും ദേശവിരുദ്ധമുദ്രാവാക്യം വിളിക്കുകയായിരുന്നു.ആസാദി കശ്മീര്‍ ഉള്‍പ്പടെയുള്ള മുദ്രാവാക്യം മുഴക്കിയ സംഘത്തെ പിന്തുണച്ച് ഇടത്പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പ്രതിപട്ടികയിലുണ്ടായിരുന്ന ഡിരാജയുടെ മകള്‍ പരാജിത ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് പോലിസ് പറയുന്നു.
Discussion about this post