ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയെടുത്തിരിക്കുന്നതിനാല്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്നത് നീട്ടി വെച്ച സാഹചര്യത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യസൗഖ്യത്തിന് വേണ്ടി പത്തനംതിട്ടയിലുള്ള ജഡ്ജിയമ്മാവന് കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് അറിയിച്ചത്.
സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ യുവതി പ്രവേശനത്തിനെതിരായി നിലപാടെടുത്ത ഏക വ്യക്തിയായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.
കേസിലെ അന്തിമ വിധി ഭക്തര്ക്കനുകൂലമാകാന് വേണ്ടി പൊന്‍കുന്നം ജഡ്ജിയമ്മാവന് കോവിലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് വഴിപാടും നേര്‍ന്നിരുന്നു.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ലായെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
Discussion about this post