കൊല്ലം ബൈപാസ് വിവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരന്നു വാങ്ങിയതാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വെറുമൊരു കമ്മ്യൂണിസ്റ്റുകാരന്റെ വെല്ലുവിളിയാണെന്നും മാന്യമായ പദം അദ്ദേഹം ഉപയോഗിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളം അരാജകത്വത്തിന്റെ പടിവാതില്‍ക്കലാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ 3 ആത്മഹത്യകളുള്‍പ്പെടെ 5 മരണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും നിലവില്‍ 3,000 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പ്രതികളെ സൃഷ്ടിക്കുന്നത് സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണെന്നും ഈ നിലപാട് മുഖ്യമന്ത്രി മാറ്റണമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ കേരളത്തില്‍ നിന്ന് സര്‍വ്വകക്ഷി സംഘം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഒട്ടിച്ച കവളിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്നും കവര്‍ ലഭിച്ചിട്ട് ആറ് മാസം കഴിഞ്ഞിട്ടും അത് അദ്ദേഹം ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം ലഭിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post